തിരുവനന്തപുരം: ശബരിമല നട തുറക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച പ്രത്യേക യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം ബോര്‍ഡ് ഭാരവാഹികളെയും ശബരിമല തന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്. ഉത്സവം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് തന്ത്രിയില്‍നിന്നും കത്തൊന്നും ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചതായി മന്ത്രി വിശദമാക്കി. നിലവില്‍ കോവിഡ് വ്യാപനം തടയുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാനലക്ഷ്യം. ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാരിന് യാതോരു പിടിവാശിയുമില്ല. ഭക്തരുടെ ആവശ്യം പരിഗണിച്ചാണ് ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി കടകംപള്ളി കൂട്ടിച്ചേര്‍ത്തു.














