കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരും സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയവര്‍. രണ്ടു പേര്‍ ഡല്‍ഹിയില്‍ നിന്നും ഒരാള്‍ വിദേശത്തു നിന്നുമാണ് എത്തിയത്.
മെയ് 31 ന് അബുദാബിയില്‍ നിന്ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊന്‍കുന്നും സ്വദേശിനി(37), ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ രണ്ടിന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കോരുത്തോട് സ്വദേശിനി(23), ഡല്‍ഹിയില്‍ നിന്ന് സ്‌പെഷല്‍ ട്രെയിനില്‍ എത്തി ഹോം ക്വാറന്റീനീല്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി(22) എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇതോടെ കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. ഇവരില്‍ 23 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 18 പേര്‍ കോട്ടയം ജില്ലാ ആശുപത്രിയിലുമാണ് കഴിയുന്നത്. ഇന്ന് പ്രഖ്യാപിച്ച ഹോട്ട്‌സ്‌പോട്ടുകളില്‍ മൂന്നെണ്ണവൃം കോട്ടയത്ത് ആയിരുന്നു.













