ശബരിമല പ്രവേശന വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടകമന്ത്രി ജയമാല


ബംഗളൂരു: ( 28.09.2018) ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടക മന്ത്രി ജയമാല. വിധിയില്‍ സന്തോഷമെന്നും പൂര്‍വികരുടെ പുണ്യമെന്നും പറഞ്ഞ ജയമാല ഇത് ദൈവം തന്ന വിധിയാണെന്നും പ്രതികരിച്ചു.


നേരത്തെ ജയമാല ശബരിമല ദര്‍ശനം നടത്തിയത് ഏറെ വിവാദമായിരുന്നു. 41 ദിവസത്തെ കഠിനവ്രതമെടുത്തവര്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുവാദമുള്ളപ്പോള്‍ ജയമാല ശബരിമലയില്‍ കയറിയതാണ് വിവാദമായത്.




Sharing is Caring