ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റില്‍ പൊട്ടിത്തെറി


ശബരിമല: ശബരിമലയിലെ അരവണ നിര്‍മ്മാണ പ്ലാന്റില്‍ പൊട്ടിത്തെറി. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം.


പാലക്കാട് നന്ദിക്കോട് വാത്തിക്കുളം സ്വദേശി അനീഷ്,​ കൊല്ലം സ്വദേശികളായ സോമന്‍, ഉദയന്‍, വിഷ്ണു, ശശികുമാര്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ അനീഷിന്‍റെ നില ഗുരുതരമാണ്. മുഖത്തും ദേഹത്തും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അനീഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.


അരവണ ഒഴുകിയെത്തുന്ന പൈപ്പാണ് പൊട്ടിത്തെറിച്ചത്. എങ്ങനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വ്യക്തമല്ല.



Sharing is Caring