ഭോപാല്‍: മലയാളി സംഘടനകളുടെ പരിപാടിക്കായി ഭോപാലില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് പൊലീസ് തടഞ്ഞത്.
ആര്‍എസ്എസുകാര്‍ പ്രതിഷേധിക്കും എന്ന മുന്നറിയിപ്പുണ്ടെന്നായിരുന്നു പൊലീസുകാര്‍ പറഞ്ഞ കാരണം.ഇക്കാര്യം പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു.
വൈകുന്നേരം 5.30നു ബിഎസ്എസ് ഗ്രൗണ്ടിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഹോട്ടല്‍ മുറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് പുറപ്പെട്ട പിണറായി വിജയനെ എസ്പിയുടെ നിര്‍ദ്ദേശം ഉണ്ടെന്നു പറഞ്ഞാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പിണറായി തിരികെ പോന്നു.
ഇന്നു രാത്രി പിണറായി ഭോപ്പാലില്‍ നിന്നു മടങ്ങും.
ഭോപ്പാല്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. യുണൈറ്റഡ് മലയാളി അസോസിയേഷന്‍, ഭോപ്പാല്‍ മലയാളി അസോസിയേഷന്‍, സൗത്ത് ഭോപ്പാല്‍ മലയാളി സമാജം എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്.













