തിരുവനന്തപുരം: ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തെ സര്‍ക്കാരും ബിജെപിയും കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മുഖ്യമന്ത്രിയും സര്‍ക്കാരും യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമലയില്‍ പൂര്‍ണമായ സമാധാനാന്തരീക്ഷം വേണം. കലാപത്തിന് ഇടവരുത്തുന്ന നടപടി സര്‍ക്കാരും ബിജെപിയും ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയില്‍ നടക്കേണ്ട മുന്നൊരുക്കങ്ങള്‍ നടക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിന്നാലെയാണ്. ഭക്തരുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറ്റം നടത്തരുതെന്നും ചെന്നിത്തല പറഞ്ഞു.














