ഹെ​ത​ര്‍ ന്യു​യേ​ര്‍​ട്ട് യു​എ​സി​ന്‍റെ യു​എ​ന്‍ അം​ബാ​സ​ഡ​ര്‍ സ്ഥാ​ന​ത്തേ​ക്ക്


വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ സ്റ്റേ​റ്റ് ഡി​പാ​ര്‍​ട്ട്മെ​ന്‍റ് വ​ക്താ​വ് ഹെ​ത​ര്‍ ന്യു​യേ​ര്‍​ട്ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ യു​എ​സി​ന്‍റെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​യേ​ക്കും. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഹെ​ത​റി​ന്‍റെ പേ​ര് ശി​പാ​ര്‍​ശ ചെ​യ്ത​താ​യാ​ണ് സൂ​ച​ന.


ഹെ​ത​ര്‍ തി​ങ്ക​ളാ​ഴ്ച ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം കൂ​ടി നേ​ടി​യാ​ലേ ഹെ​ത​റി​നെ അം​ബാ​സഡ​റാ​യി നി​യ​മി​ക്കാ​ന്‍ സാ​ധി​ക്കൂ. ട്രം​പി​ന്‍റെ ഈ ​തീ​രു​മാ​നം സെ​ന​റ്റ് അം​ഗീ​ക​രി​ച്ചാ​ല്‍ യു​എ​ന്‍ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​യി​രു​ന്ന നി​ക്കി ഹേ​ലി​യു​ടെ പി​ന്‍​ഗാ​മി​യാ​കും ഹെ​ത​ര്‍. നേ​ര​ത്തെ ഫോ​ക്സ് ന്യൂ​സ് അ​വ​താ​ര​ക​യാ​യി​രു​ന്നു ഹെ​ത​ര്‍.




Sharing is Caring