അമിത് ഷായും മോഹന്‍ ഭഗവതും കൂടിക്കാഴ്ച നടത്തി


മുംബൈ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആര്‍എസ്‌എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തി. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് സൂചന.


താനെയില്‍ ആര്‍എസ്‌എസ് സമ്മേളനത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ശബരിമല യുവതീ പ്രവേശന വിഷയവും ചര്‍ച്ചയായെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.


നേരത്തെ, ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി ആര്‍എസ്‌എസ് നിലപാടെടുത്തത് ചര്‍ച്ചയായിരുന്നു.



Sharing is Caring