രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു


ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പെട്രോളിന് 19 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്.


ഡല്‍ഹിയില്‍ പെട്രോളിന് 79.18 രൂപയും ഡീസലിന് 73.64 രൂപയുമാണ് വെള്ളിയാഴ്ച‍യിലെ വില.


മുംബൈയില്‍ ഇത് യഥാക്രമം 84.68 രൂപയും 77.18 രൂപയുമാണ് . കേരളത്തിലും എണ്ണവിലയില്‍ കുറവുണ്ടാകും.



Sharing is Caring