എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം; സുകുമാരന്‍ നായരുടെ പേരില്‍ റീത്തും


തിരുവനന്തപുരം: നേമത്തിന് സമീപം മേലാങ്കുളത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. ഇന്നു രാവിലെയാണ് ഓഫിസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പേരില്‍ റീത്തും സ്ഥാപിച്ചിട്ടുണ്ട്. കൊടിമരത്തിന്റെ ചുവട്ടിലാണു റീത്ത് വച്ചിരിക്കുന്നത്.


കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജന്നല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. ശബരിമല യുവതീപ്രവേശത്തെ എതിര്‍ത്തു നാമജപ ഘോഷയാത്ര അടക്കമുള്ള സമരത്തിനെതിരായ വൈരാഗ്യമാണ് അക്രമണകാരണമെന്ന് എന്‍എസ്എസ് ആരോപിച്ചു.




Sharing is Caring