ശക്തൻ മാർക്കറ്റ് തുറക്കാൻ തീരുമാനം

തൃശൂർ ജില്ലയിലെ ശക്തൻ മാർക്കറ്റ് ചൊവ്വാഴ്ച മുതൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം. പുലർച്ചെ ഒന്നു മുതൽ രാവിലെ എട്ടു വരെ മൊത്തവ്യാപര കടകൾ തുറക്കാനും രാവിലെ എട്ടു മുതൽ 12 വരെ ചില്ലറ വ്യപാരത്തിനും അനുമതിയുണ്ട്.

മാർക്കറ്റിലെ മീൻ, ഇറച്ചി കടകൾ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ മാത്രമെ തുറക്കാവൂ. നഗരത്തിലെ മറ്റു മാർക്കറ്റുകളും ചൊവ്വാഴ്ച മുതൽ തുറക്കും.
കൊവിഡ് മാനദണ്ഡം പാലിച്ച് ഒരു കടയിൽ സാധനങ്ങള്‍ എടുത്തു കൊടുക്കാൻ പരമാവധി മൂന്നു പേർ മാത്രമെ പാടുള്ളൂ. ഇറച്ചി കടകൾക്ക് വൈകിട്ട് അഞ്ചു വരെയാകും പ്രവർത്തിക്കാൻ കഴിയുക. നാളെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ആന്‍റിജന്‍ പരിശോധന നടത്തും.

തൃശൂർ ജില്ലയിലെ കൊവിഡ് രോഗവ്യാപനത്തോത് കുറഞ്ഞിട്ടും ശക്തൻ മാർക്കറ്റ് തുറക്കാതെ വന്നതോടെ പ്രത്യക്ഷ സമരവുമായി വ്യാപാരികൾ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ജില്ലാഭരണകൂടം വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *