ശംഖുമുഖത്ത് കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി


തി​രു​വ​ന​ന്ത​പു​രം: ശംഖുമുഖത്ത് കടലില്‍ കാണാതായ ഒന്‍പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ത​മി​ഴ്നാ​ട് തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ ഫാ​ത്തി​മയാണ് മരിച്ചു.പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ബ​ന്ധു​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര അ​യ​ച്ച ശേ​ഷം ശം​ഖു​മു​ഖം ക​ട​ല്‍​ക്ക​ര​യി​ല്‍ ചെ​ല​വി​ട്ട കു​ടും​ബ​ത്തി​ലെ ബാലികയാണ് മരിച്ചത്. ‌പെണ്‍കുട്ടി തിരയില്‍ പെട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ പോലീസും കോസ്റ്റ് ഗാര്‍ഡും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.


ഫാ​ത്തി​മ ഉ​ള്‍​പ്പെ​ടെ പ​ത്ത് പേ​ര​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ബ​ന്ധു​വി​നെ വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര​യാ​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. യാ​ത്ര അ​യ​പ്പി​ന് ശേ​ഷം ഏ​വ​രും കൂ​ടി ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ക​ട​ല്‍ കാണാന്‍ പോയപ്പോഴായിരുന്നു ദുരന്തം. വ​ലി​യ​തു​റ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.




Sharing is Caring