വ്യാജന്മാരെ പൂട്ടാനൊരുങ്ങി ട്വിറ്റര്‍

വ്യാജന്മാരെ പൂട്ടാനുള്ള നടപടിയ്ക്ക് തുടക്കമിട്ട് ട്വിറ്റര്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 10,000 അക്കൗണ്ടുകള്‍ പൂട്ടിയതായി ട്വിറ്റര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ആറ് രാജ്യങ്ങളില്‍ നിന്നുള്ള വ്യാജ അക്കൗണ്ടുകളാണ് ട്വിറ്റര്‍ റദ്ദാക്കിയത്.

യുഎഇയില്‍നിന്നും ഈജിപ്തില്‍ നിന്നുമുള്ള 273 അക്കൗണ്ടുകളും ഖത്തറിനെയും യമനെയും ലക്ഷ്യംവച്ച 4248 അക്കൗണ്ടുകളുമാണ് ട്വിറ്റര്‍ റദ്ദാക്കിയത്. കൂടാതെ ചൈന, സ്പെയ്ന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അക്കൗണ്ടുകളും ട്വിറ്റര്‍ പൂട്ടി.

ആഭ്യന്തരയുദ്ധം, ഹൂതി പ്രസ്ഥാനം, തുടങ്ങിയവയുമായി ബന്ധപ്പെട്ടും മതപരവും പ്രാദേശികവുമായ വിഷയങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകളാണ് റദ്ദാക്കിയത്.
വ്യാജ അക്കൗണ്ടുകളും വ്യാജ സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും അടുത്തിടെ നിരവധി അക്കൗണ്ടുകള്‍ നീക്കംചെയ്തിരുന്നു. ഇതിന്റെ പിന്നാലെയാണ് ട്വിറ്ററും വ്യാജ അക്കൗണ്ടുകള്‍ റദ്ദാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *