വോഡഫോണ്‍-ഐഡിയ ലയനം അടുത്ത മാര്‍ച്ചോടു കൂടി പൂര്‍ത്തിയായേക്കും


ടെലികോം കമ്ബനികളായ ഐഡിയ-വോഡഫോണ്‍ ലയനം അടുത്ത വര്‍ഷം മാര്‍ച്ചോട് കൂടി പൂര്‍ത്തിയായേക്കും. ലയനം പൂര്‍ത്തിയാകുന്നതിന് രണ്ടിടങ്ങളില്‍ നിന്നുള്ള അനുവാദം മാത്രമാണ് ഇനി ലഭിക്കാനുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
നാഷണല്‍ കമ്ബനി ലോ ട്രിബ്യൂണലിന് മുന്നിലാണ് ഇരുകമ്ബനികളും അനുവാദത്തിനായി ഇപ്പോള്‍ കാത്തു നില്‍ക്കുന്നത്. ഇത് കഴിഞ്ഞാല്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതിയും ലയനത്തിനു ആവശ്യമാണ്. ഈ മാസം 12ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ഷെയര്‍ഹോള്‍ഡര്‍മാരുടെയും ക്രെഡിറ്റര്‍മാരുടെയും യോഗം ചേരും.
നിലവില്‍ ഇന്ത്യന്‍ ടെലികോം വിപണിയുടെ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന വോഡഫോണും ഐഡിയയും ഒത്തുച്ചേര്‍ന്ന് എയര്‍ടെലിനെതിരെ പോരാടി ഒന്നാം സ്ഥാനം കയ്യടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ഇരുകമ്ബനികളും ചേര്‍ന്ന് 23 ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ള ഒറ്റ കമ്ബനി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. മൊത്തം ടെലികോം വിപണിയുടെ 35 ശതമാനം വരും ഇത്.




Sharing is Caring