വോട്ടിങ് മെഷീനെ വിമര്‍ശിക്കുന്നതിന് ഹൈക്കോടതി വിലക്ക്: ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ പോലും വിമര്‍ശനം അരുതെന്ന് കോടതി


ഇലക്ട്രോണിക് വോട്ടിങ് മെഷീനെ വിമര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരാഖണ്ഡ് ഹൈക്കോടതി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തീരുമാനം വരുന്നതുവരെ രാഷ്ട്രീയപാര്‍ട്ടികളും പൊതുജനങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷീനെ വിമര്‍ശിക്കാന്‍ പാടില്ല എന്നാണ് കോടതി ഉത്തരവ്.


ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ സിസ്റ്റമാറ്റിക്കായ കാമ്പെയ്‌നാണ് നടക്കുന്നതെന്നു പറഞ്ഞാണ് ജഡ്ജി ഇ.വി.എമ്മുകളെ വിമര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.




Sharing is Caring