വോട്ടിംഗ് യന്ത്രത്തില്‍ തകരാറ്; രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് തടസപ്പെട്ടു


രാജസ്ഥാനില്‍ വോട്ടിംഗ് മെഷീനില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ തടസം നേരിട്ടു. അഹോറിലെ ബൂത്ത് നമ്ബര്‍ 253 ലേയും 254 ലേയും വോട്ടിങ് മെഷീനിലാണ് തകരാറ് കണ്ടെത്തിയത്. വോട്ടിങ് ആരംഭിച്ച ഉടന്‍ തന്നെയായിരുന്നു വോട്ടിങ് മെഷീന്‍ തകരാറിലായത്.


വോട്ടുചെയ്‌താലും മെഷീനില്‍ തന്നെ ശബ്‌ദം വരികയോ വോട്ടിംഗ് രേഖപ്പെടുത്തിയതായി കാണിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. പിന്നീട് പുതിയ വോട്ടിംഗ് യന്ത്രം എത്തിക്കുകയായിരുന്നു. രാജസ്ഥാനിലെ തന്നെ ബിക്കാനിറിലെ ബൂത്ത് നമ്ബര്‍ 172 ലെ വോട്ടിംഗ് മെഷീനിലും തകരാര്‍ കണ്ടെത്തിയിരുന്നു.




Sharing is Caring