വൈറ്റ്ഹൗസിനു സമീപം യുവാവ് സ്വയം വെടിവെച്ചു ജീവനൊടുക്കി


വാഷിംഗ്ടണ്‍: വൈറ്റ്ഹൗസിന് പുറത്ത് യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. വാഷിംഗ്ടണ്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.സമീപത്ത് ആളുകള്‍ ഏറെ ഉണ്ടായിരുന്നിട്ടും യുവാവ് തന്റെ പക്കലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച്‌ വേഗത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സമയത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല.


അദ്ദേഹം ഫ്ളോറിഡയിലെ എസ്റ്റേറ്റിലായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. ശനിയാഴ്ച ട്രംപ് വൈറ്റ്ഹൗസിലേക്ക് മടങ്ങിയെത്താനിരിക്കെയാണ് സംഭവം.അതേസമയം, ജീവനൊടുക്കിയ ആളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വൈറ്റ്ഹൗസിന് പുറത്ത് സമീപകാലത്തുണ്ടായ ഒന്നിലേറെ സുരക്ഷാപ്രശ്നങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് ഇത്.കഴിഞ്ഞ ദിവസം 35വയസുള്ള യുവതി വൈറ്റ്ഹൗസിന് സമീപത്തേക്ക് കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ച്‌ അപകടത്തില്‍പ്പെടുകയും ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു




Sharing is Caring