വടകര നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പനി പടരുന്നു, ആരോഗ്യവകുപ്പ് പരിശോധന നടത്തി


വടകര:മണിയൂര്‍ കുറുന്തോടിയില്‍ പ്രവൃത്തിക്കുന്ന നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ പകര്‍ച്ചപ്പനി പടരുന്നു.വിദ്യാലയത്തിലെ ഹോസ്റ്റലില്‍ താമസിക്കുന്ന 43 വിദ്യാര്‍ത്ഥികള്‍ക്കാണ് പനി ബാധിച്ചത്.ഇതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഡെങ്കി പണിയാണെന്ന് സംശയിക്കുന്നു.ഈ വിദ്യാര്‍ത്ഥിയുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.


കുടി വെള്ള ക്ഷാമം രൂക്ഷമായതിനാല്‍ രാവിലെ,ഉച്ചയ്ക്കും,വൈകീട്ടുമായി ലോറികളിലാണ് വെള്ളം എത്തിക്കുന്നത്.പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മണിയൂര്‍ പിഎച്ച്സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ബാബുവിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ പരിശോധന നടത്തി.


580 ഓളം വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഭൗതിക സാഹചര്യത്തില്‍ ചില പോരായ്മകള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.ആരോഗ്യ വകുപ്പിന്റെ വിദഗ്ദ്ധ സംഘം തിങ്കളാഴ്ച സ്‌കൂളില്‍ പരിശോധന നടത്തും.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും,പഞ്ചായത്ത് അധികൃതര്‍ക്കും റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.



Sharing is Caring