യുപി ഉപതെരഞ്ഞെടുപ്പ്: എസ്പിക്ക് പിന്തുണയുമായി മായാവതിയുടെ ബിഎസ്പി


ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കമെന്ന് റിപ്പോര്‍ട്ടുകള്‍. ഭരണകക്ഷിയായ ബിജെപിയെ മറികടക്കാന്‍ മായാവതിയുടെ ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും ഒന്നിക്കുന്നതായാണ് സൂചനകള്‍. ബിജെപിക്ക് സാധ്യതകളുള്ള ഗോരഘ്പൂര്‍, ഫൂല്‍പുര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളില്‍ എസ്പിക്ക് ബിഎസ്പി പിന്തുണ നല്‍കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ ലോക്‌സഭ സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


ഇത് സംബന്ധിച്ച് അഖിലേഷ് യാദവും മായാവതിയും തമ്മില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വൈകാതെ തന്നെ ബിഎസ്പി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്.


യോഗി ആദിത്യനാഥിന്് തുടര്‍ച്ചയായി അഞ്ചു വട്ടം മികച്ച വിജയം നേടിക്കൊടുത്ത മണ്ഡലമാണ് ഗോരഘ്പൂര്‍. ഇവിടെ എസ്പിയുടെ പ്രവീണ്‍കുമാര്‍ നിഷാദാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. യോഗിക്ക് പകരം ഉപേന്ദ്ര ശുക്ലയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്. സുചിത്ര ചാറ്റര്‍ജി കരീമാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി മല്‍സര രംഗത്തുള്ളത്. ഫൂല്‍പൂരില്‍ ഒ.ബി.സി നേതാവ് നാഗേന്ദ്ര സിങ് പട്ടേലിനെ എസ്.പി സ്ഥാനാര്‍ത്ഥിയാക്കുമ്‌ബോള്‍ മനീഷ് മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്.



Sharing is Caring