വൈപ്പിനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു

കൊച്ചി: വൈപ്പിനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു. സെന്‍റ് ആന്‍റണി എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ മറ്റ് വള്ളക്കാര്‍ രക്ഷപ്പെടുത്തി.

പുലര്‍ച്ചെ വൈപ്പിന്‍ ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയതാണ് മത്സ്യത്തൊഴിലാളികള്‍. 45 പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബോട്ടുകാര്‍ പോകുന്ന ചാലില്‍ ആറു മാസം മുമ്ബ് ഒരു ബോട്ട് മുങ്ങിയിരുന്നു. ഈ ബോട്ടില്‍ സെന്‍റ് ആന്‍റണി എന്ന ബോട്ടിന്‍റെ അടിവശം തട്ടി വെള്ളം കയറിയാണ് അപകട കാരണമെന്നാണ് വിവരം.

ആറു മാസം മുമ്ബ് ചാലില്‍ മുങ്ങിയ ബോട്ട് നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തകര്‍ന്നു കിടക്കുന്ന ബോട്ടില്‍ നിരവധി ബോട്ടുകള്‍ തട്ടിയിട്ടുണ്ട്. പോര്‍ട്ട് അധികൃതര്‍ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *