വൈക്കത്ത് മദ്യലഹരിയില്‍ ഗൃഹനാഥന്‍ രാത്രി സ്വന്തം വീടിനു തീയിട്ടു


വൈവൈക്കത്ത് മദ്യലഹരിയില്‍ ഗൃഹനാഥന്‍ രാത്രി സ്വന്തം വീടിനു തീയിട്ടു.ഈ സമയം ഭാര്യയും മൂന്ന് മക്കളും അയല്‍ വീട്ടിലായിരുന്നു.കത്തിക്കരിഞ്ഞ ഒരു മുറിയില്‍ നിന്നും പുകയും മറ്റുമേറ്റ് അവശനിലയിലായിരുന്ന ഗൃഹനാഥനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.


വൈക്കം മറവന്‍തുരുത്ത് പഞ്ഞിപ്പാലത്ത് നാരായണ ഭവനില്‍ രാജീവാണ് മദ്യ ലഹരിയില്‍ വീടിനു തീയിട്ടത്. രാജീവ് ഭാര്യയും മക്കളുമായി ചൊവ്വാഴ്ച രാവിലെ മുതല്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ അയല്‍ക്കാര്‍ അവരെ സമീപത്തെ ഒരു വീട്ടിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു. ഇത് അറിയാതെ മദ്യപിച്ചെത്തിയ രാജീവ് ഭാര്യയും മക്കളും കിടക്കുന്ന മുറിയില്‍ പുലര്‍ച്ചെ ഒരു മണിയോടെ തീയിട്ടു. തുടര്‍ന്ന് ഇയാള്‍ മറ്റൊരുമുറിയില്‍ കിടന്നുറങ്ങുകയും ചെയ്തു.
അയല്‍വാസികള്‍ മുറിയില്‍ നിന്നും തീയും പുകയും ഉയരുന്നതു കാണുകയും ഓടിയെത്തി വീടിന്റെ ജനല്‍ തകര്‍ക്കുകയും ചെയ്തു.


ജനലിലൂടെ നോക്കിയപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്ന മുറിയിലെ കട്ടിലില്‍ അവശനിലയില്‍ കിടക്കുന്ന രാജീവിനെ കണ്ടു. ഉടന്‍തന്നെ രാജീവിനെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീട് പൂര്‍ണമായും കത്തി നശിച്ചു. വീട്ടിലുളള എല്ലാ സാധനങ്ങളും കത്തി നശിച്ചു.



Sharing is Caring