വൈകിയെത്തിയതിനാല്‍ പരീക്ഷാഹാളിലേക്ക്​ പ്രവേശിപ്പിച്ചില്ല; 28കാരന്‍ ആത്മഹത്യ ചെയ്​തു


പരീക്ഷക്കെത്താന്‍ വൈകിയതിനാല്‍ ഹാളിലേക്ക്​ പ്രവേശിപ്പിക്കാത്തതില്‍ മനം നൊന്ത്​ 28കാരന്‍ ആത്മഹത്യ ചെയ്​തു. കര്‍ണാടകക്കാരനായ വരുണ്‍ എന്ന വിദ്യാര്‍ഥിയാണ്​ രാജേന്ദ്ര നഗറിലുള്ള വാടക മുറിയില്‍ തൂങ്ങി മരിച്ചത്​.


ഇന്നലെ നടന്ന യു.പി.എസ്​.സി സിവില്‍ സര്‍വീസ്​ പ്രിലിമിനറി പരീക്ഷയെഴുതാന്‍ ഉത്തര ഡല്‍ഹിയിലെ പഹഡ്​ഗഞ്ചിലുള്ള പരീക്ഷാസ​െന്‍ററില്‍ എത്തിയെങ്കിലും ഹാളില്‍ പ്രവേശിക്കാനുള്ള സമയം വൈകിയതിനാല്‍ അധികൃതര്‍ തടയുകയായിരുന്നു. ഏറെ നാളായി ഇൗ പരീക്ഷ മുന്നില്‍ കണ്ട്​ കഠിന പരിശ്രമം നടത്തി വരുകയായിരുന്നു വരുണ്‍. മൃതദേഹത്തിനരികില്‍ നിന്ന്​ പൊലീസ് ആത്മഹത്യ കുറിപ്പ്​ കണ്ടെടുത്തിട്ടുണ്ട്​.




Sharing is Caring