മലായളത്തിന്റെ പ്രിയനടന് സുകുമാരന്‍ അന്തരിച്ചിട്ട് ഇന്നേക്ക് 24 വര്‍ഷം പിന്നിടുന്നു. അദ്ദേഹത്തിന്റെ ചരമദിനത്തില്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു. തന്റെ 52ാം വയസിലാണ് സുകുമാരന്‍ മരണപ്പെടുന്നത്. ഹൃദയാഘാദത്തെ തുടര്‍ന്ന് 1997 ജൂണ്‍ 16നാണ് അദ്ദേഹം അന്തരിച്ചത്.
എഴുപതുകളില്‍ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ പദവിയിലിരുന്ന താരമാണ് സുകുമാരന്‍. പിന്നീട് 1980കളിലേക്ക് എത്തിയപ്പോള്‍ ക്യാരക്ക്റ്റര്‍ റോളുകളും വില്ലന്‍ റോളുകളും അദ്ദേഹം ചെയ്ത് തുടങ്ങി. എംടിയുടെ ബന്ധനം എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. നടന് പുറമെ നിര്‍മ്മാതാവ് കൂടിയായിരുന്നു സുകുമാരന്‍.