മുംബൈയിലെ വേദി സംബന്ധിച്ച അനിശ്ചിതത്വം മൂലം ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ സ്‌കൈപ് വഴിയുള്ള വാര്‍ത്താ സമ്മേളനം റദ്ദാക്കി. ഇതു രണ്ടാംതവണയാണ് സാക്കിര്‍ മാധ്യമങ്ങളെ കാണുന്നതു റദ്ദാക്കുന്നത്.ഇന്നു രാവിലെ 11.30നു മുംബൈ അഗ്രിപാഡയിലെ മെഹ്ഫില്‍ ഹാളില്‍ സ്‌കൈപ് വഴി സാക്കിര്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരുന്നത്.
നാലു ഹോട്ടലുകളില്‍ വാര്‍ത്താസമ്മേളനത്തിനു സൗകര്യം ആവശ്യപ്പെട്ടെങ്കിലും അവസാന നിമിഷം റദ്ദാക്കി. തെക്കന്‍ മുംബൈയിലെ അഗ്രിപാതയിലെ മെഹ്ഫില്‍ ഹാളിലാണ് സ്‌കൈപ്പ് വഴി സാക്കിര്‍ മാധ്യമങ്ങളെ കാണാനിരുന്നത്.

മുംബൈയിലെ ഹോട്ടലുകള്‍ പത്രസമ്മേളേനത്തിന് ഹോട്ടലുകള്‍ വേദി അനുവദിക്കുന്നില്ലെന്ന് നേരത്തെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വക്താവ് ആരോപിച്ചിരുന്നു.













