വേങ്ങരയില്‍ വോട്ടെണ്ണല്‍ നാളെ


ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങര മണ്ഡലത്തില്‍ ഇന്ന് വോട്ടെണ്ണല്‍. രാവിലെ എട്ടിന് മുതല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ നടക്കും. ആദ്യം പോസ്റ്റല്‍ വോട്ടാണ് എണ്ണുക. ഫലം ഉച്ചക്ക് 12 മുമ്പായി പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്. കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലീഗും അട്ടിമറി വിജയം സംഭവിക്കുമെന്ന് എല്‍ഡിഎഫും ചരിത്രം സൃഷ്ടിക്കുമെന്ന് എന്‍ഡിഎയും അവകാശപ്പെടുന്നു. നാല് വര്‍ഷത്തിനിടെ അഞ്ച് തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ച വേങ്ങരയിലെ ജനങ്ങളുടെ പൊതുവികാരം ഇന്ന് വ്യക്തമാകും. കെ.ജനചന്ദ്രന്‍ മാസ്റ്റര്‍(എന്‍ഡിഎ), കെ.എന്‍.എ.ഖാദര്‍(യുഡിഎഫ്), പി.പി.ബഷീര്‍(എല്‍ഡിഎഫ്) എന്നിവര്‍ തമ്മിലായിരുന്നു പ്രധാന മത്സരം.
മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടി ഏപ്രില്‍ 25ന് രാജിവെച്ചതോടെ വന്ന ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 15നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.




Sharing is Caring