വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ത്ഥി വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജാതി, മത ഘടകങ്ങള്‍ നോക്കി ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ല.
മണ്ഡലത്തില്‍ ലീഗിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകും. ഫാസിസത്തെ നേരിടാന്‍ മുസ്ലീം ലീഗിനാവില്ല. ഹിന്ദു വര്‍ഗീയതയെ മുസ്ലീം വര്‍ഗീയതകൊണ്ട് ചെറുക്കാനാവില്ലെന്നും കോടിയേരി ഒരു ചാനലിനോട് പറഞ്ഞു.

സി.പി.എം സെക്രട്ടേറിയറ്റ് ഇന്ന്
ഇന്നുചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വേങ്ങര സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടക്കും. നാളെ മലപ്പുറത്ത് കോടിയേരിയുടെ സാന്നിദ്ധ്യത്തില്‍ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും. ഇന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ച ചെയ്യും.












