വെള്ളക്കെട്ടിനെ തുടർന്ന് കൊങ്കൺ പാതയിൽ ട്രെയിനുകൾ വഴിതിരിച്ചു വിടുന്നു


train

വെള്ളക്കെട്ടിനെ തുടർന്ന് കൊങ്കൺ പാതയിൽ ട്രെയിനുകൾ വഴിതിരിച്ചു വിടുന്നു. പര്‍നേം തുരങ്കത്തിലാണ് വെള്ളക്കെട്ട്. മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴിതിരിച്ചുവിടാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു.


നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകൾ മാറ്റിയത്.


കുംട സ്റ്റേഷനിലെത്തിയ തിരുനൽവേലി- ജാംനഗര്‍ എക്സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിൻ (22655) തലശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിൽ ഇതും ഷൊര്‍ണൂര്‍- പാലക്കാട് വഴി തിരിച്ചു വിടാൻ തീരുമാനിച്ചു. കൂടുതൽ ട്രെയിനുകൾ ഇതേ നിലയിൽ വഴിതിരിച്ചു വിടാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ റെയിൽവെ അധികൃതര്‍ അറിയിക്കുന്നത്.



Sharing is Caring