വെളിപാടിന്‍റെ പുസ്തകം ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവിട്ടു


മോഹന്‍ലാല്‍ നായകനായ വെളിപാടിന്‍റെ പുസ്തകം ഓണത്തിന് തിയേറ്ററിലെത്താനുളള തയാറെടുപ്പിലാണ്. ചിത്രത്തിന്‍റെ ആഡിയോ റിലീസ് നേരത്തേ ഉണ്ടായിരുനു.


ഇപ്പോള്‍ ചിത്രത്തിന്‍റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കുടുംബത്തിലെ സ്നേഹവും കരുതലും വ്യക്തിബന്ധങ്ങളുമൊക്കെ പോസ്റ്ററില്‍ നിന്ന് വ്യക്തമായി വായിച്ചെടുക്കാം.


അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രാജന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍, സലിം കുമാര്‍, സിദ്ദിഖ്, അലന്‍സൊയര്‍ കലാഭവന്‍ ഷാജോണ്‍ എന്നിവരും വേഷമിടുന്നു.

ലാല്‍ ജോസാണ് സംവിധാനം. ബെന്നി പി നായരന്പലം ആണ് തിരക്കഥ. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുന്പാവൂരാണ് നിര്‍മ്മാണം



Sharing is Caring