ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഓഗസ്റ്റ് 22ന്


കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ബാങ്കുകളെ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 22ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 9 ബാങ്ക് യൂണിയന്‍ അടങ്ങിയതാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്. പത്തുലക്ഷത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും. ജീവനക്കാരുടെ പണിമുടക്ക് പണമിടപാടിനെ ബാധിക്കും. എന്നാല്‍ എ.ടി.എമ്മും ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിക്കില്ല. രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത് സംബന്ധിച്ച നോട്ടീസ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് രണ്ടു ദിവസം നല്‍കിയിരുന്നതായി യൂണിയന്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.




Sharing is Caring