പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തില്‍ മുൻ വി.സിക്ക് ഗവർണറുടെ കാരണം കാണിക്കല്‍ നോട്ടീസ്.മുൻ വി.സി എം.ആർ ശശീന്ദ്രനാഥിനാണ് ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ നോട്ടീസ് നല്‍കിയത്.
ഇതോടൊപ്പം ഡീൻ നാരായണനും അസി. വാർഡനും ചാൻസലർ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. ഡീനിനും ഹോസ്റ്റല്‍ വാർഡനുമെതിരെ നടപടിയെടുത്ത ശേഷം അത് നിലവിലെ വി.സിയെ അറിയിക്കണം എന്നും നിർദേശമുണ്ട്.

ഗവർണർ തന്നെ ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ ഏതാനും ദിവസങ്ങള്‍ മുമ്ബാണ് റിപ്പോർട്ട് നല്‍കിയത്. സിദ്ധാർഥന്റെ മരണത്തില്‍ മുൻ വി.സി എം.ആർ ശശീന്ദ്രനാഥിനും ഡീൻ നാരായണനും ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.













