പ്രമുഖ യൂട്യൂബർ വി ജെ മച്ചാൻ എന്ന ഗോവിന്ദ് വി ജെ പോക്‌സോ കേസില്‍ അറസ്റ്റിൽ


പ്രമുഖ യൂട്യൂബർ വി ജെ മച്ചാൻ എന്ന ഗോവിന്ദ് വി ജെ പോക്‌സോ കേസില്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന 16 വയസുകാരിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇന്നുപുലർച്ചെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് കളമശ്ശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


പെണ്‍കുട്ടി കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തിട്ടുണ്ട്.


ഇവയെല്ലാം പൊലീസ് വിശദമായി പരിശോധിക്കുകയാണ്.ഗോവിന്ദ് ആലപ്പുഴ മാന്നാർ സ്വദേശിയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ രണ്ടര ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇയാള്‍ക്കുള്ളത്.



Sharing is Caring