വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ദക്ഷിണ പാകിസ്താനില്‍ 13 മരണം

കറാച്ചി: ദക്ഷിണ പാകിസ്താനില്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 13 പേര്‍ മരിച്ചു, ഒമ്ബത് പേര്‍ക്ക് പരുക്ക്. ഉത്തര കറാച്ചിയില്‍ നിന്ന് 450 കിലോമീറ്റര്‍ മാറി സിന്ധ് പ്രവിശ്യയില്‍ റോഹ്‌റി ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് മേല്‍ക്കൂര തകര്‍ന്നതെന്നാണ് പ്രാദേശിക ഭരണകൂടം നല്‍കുന്ന വിവരം. സിന്ധ് ഗവര്‍ണര്‍ മുഹമ്മദ് സുബൈര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം ഉത്തരവിട്ടു.

പാകിസ്താനില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ് കൊണ്ടുള്ള അപകടം തുടര്‍ക്കഥയായിരിക്കുകയാണ്. ലാഹോറില്‍ 2014 ല്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് 24 പേരാണ് കൊല്ലപ്പെട്ടത്. ഇത്തരത്തില്‍ മേല്‍ക്കൂര തകര്‍ന്നും പേമാരിയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് 200 ഓളം പേര്‍ക്കാണ് അതേവര്‍ഷം ജീവന്‍ നഷ്ടപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *