വെനസ്വേലയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഏതെങ്കിലും നടപടിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കന്‍ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു.


ജനാധിപത്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വെയ്ഡോയ്ക്ക് പിന്തുണയും അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കയടക്കം 21 രാജ്യങ്ങള്‍ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ രാജിവച്ച്‌ പകരം യുവാന്‍ ഗെയ്ഡോ ഇടക്കാല പ്രസിഡന്‍റാകണമെന്ന് നിലപാടെടുത്ത് ആഴ്ചകള്‍ക്ക് പിന്നാലെയാണ് മുന്നറിയിപ്പുമായി അമേരിക്കയെത്തുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് മഡൂറോ ജയിച്ചതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. മഡൂറോയെ താഴെയിറക്കാന്‍ മാസങ്ങളായി വന്‍പ്രതിഷേധമാണ് രാജ്യത്തെങ്ങും നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.




Sharing is Caring