വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലികള്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ രണ്ട് മരണം. ഒരു യുവാവും ഒരു സ്ത്രീയുമാണ് മരിച്ചത്. പ്രസിഡന്റ് നിക്കോളാസ് മദൂറോ രാജി വയ്ക്കുക, പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുക,തടവിലാക്കിയ പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പതിനായരങ്ങള്‍ നിരത്തിലിറങ്ങിയത്. പൊലീസിനെ ആക്രമിച്ചതിനാലാണ് വെടിവച്ചതെന്നാണ് മദൂറോ നല്കുന്ന വിശദീകരണം. 30പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.













