വെടിവയ്പ് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു: മനോഹർ പരീക്കർ


അതിർത്തിയിൽ നടക്കുന്ന വെടിവയ്പ് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാൻ ഭാരതത്തിനോട് ആവശ്യപ്പെട്ടു എന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ.


കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഭാരതത്തിന്റെ പ്രത്യാക്രമണങ്ങളിൽ ഭയപ്പെട്ടാണ് പാക്കിസ്ഥാൻ വെടിവയ്പ് നിർത്തണമെന്ന് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ മൂന്ന് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും ഒരാളുടെ മൃതദേഹം പാക് സൈന്യം വികൃതമാക്കുകയും ചെയ്തതോടെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി ശക്തമാക്കിയത്.


അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ഇനിയും ലംഘിച്ചാല്‍ ശക്തമായ മറുപടിയായിരിക്കും ഇന്ത്യന്‍ സൈന്യം നല്‍കുക. പാക്കിസ്ഥാന്‍ പ്രകോപനം അവസാനിപ്പിച്ചാല്‍ വെടിനിര്‍ത്തലിനു തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring