വെടിക്കെട്ടുകാരനായ തന്നെ കേസെന്ന പടക്കം കാട്ടി പേടിപ്പിക്കേണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വമുന്നേറ്റ യാത്രയുടെ ഭാഗമായി എറണാകുളത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സുധീരന്റെ പരാതിയില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തതിനെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. ഇടതു പക്ഷത്തിനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തി. ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം പറയുന്നതുകേട്ടാണ് ഇടതുപക്ഷം മദ്യം നയം തീരുമാനിച്ചിരുന്നത്.കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ജീവഹാനി നേരിട്ട നൗഷാദ് മോശക്കാരനാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. സംഘടിത സമുദായങ്ങള്‍ക്ക് ഒരു നീതിയും അസംഘടിത സമുദായങ്ങള്‍ക്ക് മറ്റൊരു രീതിയുമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.













