കണ്ണൂരിൽ പി.കെ.രാഗേഷ് യുഡിഎഫിനെ പിന്തുണയ്ക്കും


കോർപ്പറേഷനിലെ ഇന്നു നടക്കുന്ന സ്ഥിരം സമിതി തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ പി.കെ. രാഗേഷ് യുഡിഎഫിനെ പിൻതുണയ്ക്കും. ഇന്നലെ രാത്രി കെ. സുധാകരനുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. ഇതോടെ ആറുമാസത്തിനു കോർപ്പറേഷനിൽ ഭരണമാറ്റത്തിനുള്ള സാധ്യത തെളിഞ്ഞു. ഇരുമുന്നണികളും 27 സീറ്റുകൾ വീതം നേടിയ കോർപ്പറേഷനിൽ പി.കെ. രാഗേഷിന്റെ പിൻതുണയോടെയാണു എൽഡിഎഫ് മേയർ സ്ഥാനം നേടിയത്.




Sharing is Caring