ജില്ലാ സ്‌ക്കൂള്‍ കലോല്‍സവം കൊയിലാണ്ടിയില്‍


images
ജില്ലാ സ്‌ക്കൂള്‍ കലോല്‍സവം 28 മുതല്‍ ജനുവരി 1 വരെ കൊയിലാണ്ടി ഗവ:ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും. സംഘാടക സമിതി രൂപവല്‍ക്കരണ യോഗം 5ന് 3 മണിക്ക് ബോയ്‌സ് സ്‌ക്കൂളില്‍ നടക്കും. സ്‌ക്കൂള്‍ കലോല്‍സവത്തിന് 19 വേദികളാണ് ആവശ്യം. കൊയിലാണ്ടി സ്റ്റേഡിയമായിരിക്കും പ്രധാന വേദി. കൊയിലാണ്ടിയിലെ സമീപ വിദ്യാഭ്യാസ സ്ഥാപനങ്ങളും കലോല്‍സവത്തിന്റെ വേദികളായി മാറും. കൊയിലാണ്ടി മാപ്പിള എച്ച്.എസ്സ്.എസ്, ഗേള്‍സ്‌ എച്ച്.എസ്സ്.എസ്, പി.സി സ്‌ക്കൂള്‍, ആന്തട്ട സ്‌ക്കൂള്‍, കോതമംഗലം ജി.എല്‍.പി സ്‌ക്കൂള്‍ എന്നിവിടങ്ങളിലും വേദി ഉണ്ടാകും. ഭക്ഷണ ശാലയും കൊയിലാണ്ടി സ്റ്റേഡിയത്തിലായിരിക്കും ഒരുക്കുക.




Sharing is Caring