വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസ് : മകൻ സനലുമായി പൊലീസ് തെളിവെളുപ്പ് നടത്തി.

പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ സനലുമായി പൊലീസ് തെളിവെളുപ്പ് നടത്തി. ചന്ദ്രനും ദേവിയും കൊല്ലപ്പെട്ട വീട്ടിലാണ് തെളിവെടുപ്പ് ദേവിയുടെയും ചന്ദ്രന്റെയും അരുംകൊലയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ചന്ദ്രനെയും ദേവിയെയും വെട്ടിയ മകന്‍ സനലിന്റെ ക്രൂരത വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഇയാള്‍ ഏവരെയും കണ്ടത് സംശയ ദൃഷ്ടിയോടെയാണ്. വിഷാദ രോഗത്തിന് അടിമയായ ഇയാള്‍ മാതാപിതാക്കളെയും ഈ വിധത്തിലാണ് കണ്ടിരുന്നത്. കൊല നടന്ന സ്ഥലത്ത് രാത്രി എട്ടുമണിയോടെ അമ്മയുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളും 26 വെട്ടുകള്‍ ചന്ദ്രന്റെ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *