വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്ലി !


റെക്കോര്‍ഡുകളുടെ കളിത്തോഴനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ക്രിക്കറ്റില്‍ കോഹ്ലി കീഴടക്കാത്ത റെക്കോര്‍ഡുകള്‍ ചുരുക്കമാണ്. ഒരോ മത്സരത്തിലും ഒന്നെന്ന വീതം സ്വന്തം പേരില്‍ കോഹ്ലി റെക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ക്കാറുണ്ട്.
എന്നാല്‍ ഇത്തവണ കോഹ്ലി റെക്കോര്‍ഡ് തകര്‍ത്തിരിക്കുന്നത് ക്രിക്കറ്റിലല്ല. ആരാധകരുടെ എണ്ണത്തിലാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ആരാധകരുളള ഇന്ത്യന്‍ സെലിബ്രിറ്റി എന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തം പേരില്‍ കുറിച്ചത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സാക്ഷാല്‍ സല്‍മാന്‍ ഖാനെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.




Sharing is Caring