വീണ്ടും മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ


വീണ്ടും മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ. ജപ്പാനിലാണ് മിസൈല്‍ ചെന്ന് പതിച്ചത്. യു.എസും-ദക്ഷിണകൊറിയയും സൈനികാഭ്യാസം നടത്താനിരിക്കെയാണ് ഉത്തരകൊറിയയുടെ നടപടി.


അടുത്തയാഴ്ച വാഷിങ്ടണിലാണ് ഇരുരാജ്യങ്ങളുടേയും സംയുക്ത സൈനികാഭ്യാസം നടക്കുന്നത്.


കിഴക്കന്‍ കടലിലേക്ക് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ തൊടുത്തുവെന്ന് ദക്ഷിണകൊറിയന്‍ സംയുക്ത സൈനിക മേധാവിപറഞ്ഞു. മിസൈല്‍ ജപ്പാനില്‍ പതിച്ച വിവരം ജാപ്പനീസ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈല്‍ 900 കിലോ മീറ്റര്‍ സഞ്ചരിച്ചുവെന്നാണ് നിഗമനം.

ജപ്പാനില്‍ മിസൈല്‍ പതിച്ചുവെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തോടുള്ള പ്രകോപനമാണ്. ഇതിനെതിരായുള്ള നടപടിയുണ്ടാകും. മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ജപ്പാന്‍ അധികൃതര്‍ പറഞ്ഞു. യു.എസ് ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം മേഖലയുടെ സമാധാനത്തെ തകര്‍ക്കുന്നതാണെന്ന് ഉത്തരകൊറിയ പറഞ്ഞിരുന്നു.



Sharing is Caring