സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക ഇന്ന് തന്നെ നൽകും :നിര്‍മലാ സീതാരാമന്‍


സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക ഇന്ന് തന്നെ കൊടുത്ത് തീര്‍ക്കും എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.ജി എസ് ടി നഷ്ടപരിഹാര കുടിശ്ശികയായ 16,982 കോടി രൂപയാണ് ഉടന്‍ അനുവദിക്കും എന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്.


ജി എസ് ടി കൗണ്‍സില്‍ യോഗത്തിന് ശേഷാണ് നിര്‍മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നത്തെ കണക്ക് അനുസരിച്ച്‌ ഈ തുക നഷ്ടപരിഹാര ഫണ്ടില്‍ ലഭ്യമല്ല. എന്നാല്‍ പോലും ഈ തുക കേന്ദ്ര സര്‍ക്കാരിന്റെ സ്വന്തം വിഭവങ്ങളില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.


അതേസമയം ഭാവിയിലെ നഷ്ടപരിഹാര സെസ് പിരിവില്‍ നിന്ന് ഇതേ തുക തിരിച്ചുപിടിക്കും എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തേക്കുള്ള നഷ്ടപരിഹാര കുടിശ്ശികയാണ് ഇത്തരത്തില്‍ തീര്‍ക്കാന്‍ പോകുന്നത് എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.



Sharing is Caring