ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും


ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. കഴിഞ്ഞ മൂന്ന് തവണയും മേയര്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചിരുന്നില്ല.


തെരഞ്ഞെടുപ്പ് നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത തീയതി ഗവര്‍ണര്‍ ഒടുവില്‍ അംഗീകരിക്കുകയായിരുന്നു.


ലഫ്. ഗവര്‍ണറും ഭരണ കക്ഷിയായ എ.എ.പിയും തമ്മിലുള്ള ഭിന്നത മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടുപോയത്.കഴിഞ്ഞ ദിവസം എ.എ.പിക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. മേയര്‍ തെരഞ്ഞെടുപ്പില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതിയില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. 24 മണിക്കൂറിനകം മേയറെ തെരഞ്ഞെടുക്കാന്‍ പുതിയ തീയതി പ്രഖ്യാപിക്കണമെന്നും കോടതി ഉത്തരവിട്ടു.



Sharing is Caring