വീണ്ടും മഴ: ഇന്ത്യ അഞ്ചിന് 74

ഇന്ത്യ തകരുന്നു. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം മഴ മൂലം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 74 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. ശ്രീലങ്കന്‍ ആക്രമണത്തെ ചെറുത്തുനില്‍ക്കുന്ന ചേതേശ്വര്‍ പൂജാര 47 റണ്‍സുമായി ക്രീസിലുണ്ട്. ആറു റണ്‍സ് കുറിച്ച വൃദ്ധിമാന്‍ സാഹയാണ് പൂജാരയ്ക്ക് കൂട്ട്. ഇന്ന് കാലാവസ്ഥ മെച്ചപ്പെടുമെന്ന് സൂചനയുണ്ട്.

മഴ കളിച്ച രണ്ടാം ദിനത്തില്‍ 20 ഓവര്‍ മാത്രമാണ് കളി നടത്തത്.മൂന്നിന് 17 റണ്‍സെന്ന നിലയില്‍ ഇന്നിങ്ങ്‌സ് തുടങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. രഹാനെയും (4) ആര്‍. അശ്വിനു(4) മാണ് പുറത്തായത്. ഇരുവരെയും ഷനാകയാണ് പുറത്താക്കിയത്. ഇന്ത്യ ഇന്നിങ്ങ്‌സ് തുടങ്ങി ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മഴയെത്തി. തുടര്‍ന്ന് ലഞ്ച് പത്ത് മിനിറ്റ് നേരത്തെയാക്കി. മഴ തുടര്‍ന്നതിനാല്‍ ് പിന്നീട് കളി ഉപേക്ഷിച്ചു. ശക്തമായി പിടിച്ചു നിന്ന പൂജാര 102 പന്തില്‍ നാലു ഫോറുകളുടെ അകമ്പടിയിലാണ് 47 റണ്‍സ് നേടിയത്.വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പം ആറാം വിക്കറ്റില്‍ ഇതുവരെ 24 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.

ശ്രീലങ്കയുടെ ഷനാക എട്ട് ഓവറില്‍ 23 റണ്‍സ് വിണ്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ലക്മല്‍ 11 ഓവറില്‍ അഞ്ചു റണ്‍സിന് മൂന്ന് വിക്കറ്റുകളെടുത്തു. ആദ്യ ദിനത്തിലും മഴ കളി മുടക്കിയിരുന്നു. 12 ഓവര്‍ മാത്രമാണ് ആദ്യദിനത്തില്‍ കളി നടന്നത്. ഇന്ന് കാലാവസ്ഥ കളിക്കനകൂലമാകുമെന്നാണ് പ്രതീക്ഷ.

സ്‌കോര്‍ബോര്‍ഡ്: കെ.എല്‍ രാഹുല്‍ സി ഡിക്ക്‌വെല്ല ബി ലക്മല്‍ 0, എസ്.ധവാന്‍ ബി ലക്മല്‍ 8, പൂജാര നോട്ടൗട്ട് 47, വി്. കോഹ് ലി എല്‍ബിഡബ്‌ളിയു 0, രഹാനെ സി ഡിക്ക്‌വെല്ല ബി ഷനാക 4, അശ്വിന്‍ സി കരുണരത്‌ന ബി ഷനാക 4, വൃദ്ധിമാന്‍ സാഹ നോട്ടൗട്ട് 6, എക്‌സ്ട്രാസ് 5, ആകെ അഞ്ചു വിക്കറ്റിന് 74. വിക്കറ്റ് വീഴ്ച:1-0,2-13,3-17,4-30,5-50.
ബൗളിങ്ങ്: ലക്മല്‍ 11-9-5-3, ഗാമേജ് 11.5- 3-24-0, ഷനാക 8-2-23-2,കരുണരത്‌ന 2-0-17-0.

Spread the love

Leave a Reply

Your email address will not be published. Required fields are marked *