വീണാ ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആറന്മുളയിലെത്തി ഹര്‍ഷീന


ആറന്മുളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തി ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹര്‍ഷീന. യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിക്കൊപ്പമാണ് ഹര്‍ഷീനയുടെ പ്രചരണം. അവഗണിച്ച് അപമാനിച്ചുവിടുന്ന ജനപ്രതിനിധികളെയല്ല നമുക്ക് വേണ്ടതെന്ന് ഹര്‍ഷീന പ്രതികരിച്ചു.കൂടെയുണ്ടെന്ന് വാക്കുകള്‍ക്കൊണ്ട് മാത്രം പറയുകയും പ്രവര്‍ത്തികള്‍ക്കൊണ്ട് വഞ്ചിക്കുകയും ചെയ്ത അവര്‍ക്കെതിരാകട്ടെ നമ്മുടെ ഓരോ വോട്ടും. നമ്മള്‍ അനുഭവിച്ച വേദനയാണ് നമ്മുടെ രാഷ്ട്രീയം. അഹങ്കാരവും ധാര്‍ഷ്ട്യവും കാണിക്കുന്നവര്‍ക്കതിരെയാവട്ടെ ഓരോ വോട്ടും എന്നും ഹര്‍ഷീന പറഞ്ഞു. സാധാരണ ജനങ്ങളോട് കൂടെ നില്‍ക്കുന്ന വിഷമങ്ങള്‍ കേള്‍ക്കുന്നവര്‍ക്കൊപ്പമാകട്ടെ ഓരോ വോട്ടും എന്നും കൂട്ടിച്ചേർത്തു.




Sharing is Caring