വി.ടി ബല്‍റാമിനെതിരെ അഴിമതി ആരോപണം; സ്കൂളിന്‍റെ അറ്റകുറ്റപ്പണിയില്‍ വന്‍ അഴിമതി


വി.ടി ബല്‍റാമിനെതിരെ അഴിമതി ആരോപണം. സ്കൂളിന്‍റെ അറ്റകുറ്റപ്പണിക്കിടെ വന്‍ അഴിമതി നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 75 ലക്ഷം മുടക്കി അറ്റകുറ്റപണി നടത്തിയ സ്കൂള്‍ ആദ്യ മഴയില്‍ തന്നെ ചോര്‍ന്നൊലിക്കുന്നൂണ്ടെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. പട്ടിത്തറ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ കെട്ടിടമാണ് ചോര്‍ന്നൊലിച്ചു തുടങ്ങിയത്.


സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ വര്‍ഷം പട്ടിത്തറ സര്‍ക്കാര്‍ സ്കൂളം ഹൈടെക് ആക്കി മാറ്റിയത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിപിഎം നേതാക്കാള്‍ ആരോപിച്ചിരുന്നു. ചോര്‍ന്നൊലിക്കലോടെ ഈ ആരോപണം ശക്തിപ്പെട്ടിരിക്കുകയാണ്.


കെട്ടിടത്തിന്‍റെ ഭിത്തികളും വിണ്ടുതുടങ്ങിയെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. വിള്ളലുകള്‍ അടയ്ക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ തടസ്സപ്പെടുത്തിയിരുന്നു. സ്മാര്‍ട്ട് ക്ലാസ് റൂമുകളിലുള്‍പ്പടെ ജനാലകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. നിര്‍മ്മാണത്തിലെ പാളിച്ചകള്‍ മറച്ചുവെയ്ക്കാനാണ് വിള്ളലുകള്‍ അടയ്ക്കുന്നതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന് പരാതി നലകാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍. അഴിമതി നടന്നുവെന്ന് പരാതിയില്‍ ബോധിപ്പിക്കുമെന്നും ഉന്നതതല അന്വേക്ഷണം വേണമെന്നും ആവശ്യപ്പെടുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.



Sharing is Caring