വിദേശത്തുനിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ ഇനി മുതല്‍ ക്വാറന്റൈനു പണം നല്‍കണം. വിദേശത്തുനിന്നും നിരവധിപ്പേര്‍ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം വിദേശത്തുനിന്നെത്തി ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ല. ഇനി മുതല്‍ വിദേശത്തുനിന്നും എത്തുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഗര്‍ഭിണികളടക്കം പ്രത്യേക സാഹചര്യമുള്ളവരെ മാത്രമാണ് വീടുകളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുന്നത്.













