കോ​വി​ഡ്: ലോ​ക​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ മ​ര​ണ​നി​ര​ക്ക് ഇ​ന്ത്യ​യി​ലെ​ന്ന് കേ​ന്ദ്രം


ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് 19നെ ​തു​ട​ര്‍​ന്നുള്ള മ​ര​ണ​നി​ര​ക്ക് ലോ​ക​രാ​ഷ്ട്ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും കു​റ​വ് ഇ​ന്ത്യ​യി​ലെ​ന്ന് കേ​ന്ദ്രം. ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഒ​രു ല​ക്ഷ​ത്തി​ല്‍ 4.4 ആ​ണ്. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ല്‍ ഇ​ത് 0.3 ആ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ര്‍​വാ​ള്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 1.45 ല​ക്ഷം ക​ട​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ്രതികരണം.


രാ​ജ്യ​ത്ത് രോ​ഗ​ബാ​ധി​ത​രാ​യി​രു​ന്ന 41.61 ശ​ത​മാ​നം പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തു​വ​രെ 60,490 കോ​വി​ഡ് രോ​ഗി​ക​ള്‍ വൈ​റ​സ് ബാ​ധ​യി​ല്‍നി​ന്നു മു​ക്ത​രാ​യി. രാജ്യത്ത് മ​ര​ണ​നി​ര​ക്ക് 2.87 ശ​ത​മാ​ന​മാ​ണെ​ന്നും അ​ഗ​ര്‍​വാ​ള്‍ പ​റ​ഞ്ഞു.


അ​തേ​സ​മ​യം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ മ​ട​ങ്ങി​യെ​ത്തി​യ​തോ​ടെ ബി​ഹാ​ര്‍, പ​ശ്ചി​മ ബം​ഗാ​ള്‍, ആ​സാം, ഒ​ഡീ​ഷ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി​യെ​ന്നും അ​ഗ​ര്‍​വാ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.



Sharing is Caring