വിഷപച്ചക്കറി സംസ്ഥാനത്ത് കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് പിണറായി

സംസ്ഥാനത്ത് വിഷപച്ചക്കറി പരിശോധന കര്‍ശനമാക്കുമെന്നും അന്‍പതിനായിരം ഹെക്ടറില്‍ പച്ചക്കറി കൃഷി നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു. വിഷപച്ചക്കറി കച്ചവടം നടത്തുന്നവരെ പിന്നീട് സംസ്ഥാനത്ത് കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് പിണറായി പറഞ്ഞു.

വികസനവും പരിസ്ഥിതിയും ഒന്നിച്ചുകൊണ്ട് പോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതിയ്ക്ക് വേണ്ടി വികസനമോ വികസനത്തിന് വേണ്ടി പരിസ്ഥിതിയോ മാറ്റിവേക്കേണ്ടതില്ലെന്ന് പിണറായി പറഞ്ഞു. പരിസ്ഥിതിക്ക് ഉതകുന്ന വികസനമാണ് വേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *