വിഷക്കൂണ്‍ കഴിച്ച 11പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: വിഷക്കൂണ്‍ കഴിച്ച പതിനൊന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ പെരിങ്ങമല, കൊല്ലത്തെ ചിതറ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഇവിടങ്ങിളില്‍ വിഷക്കൂണ്‍ വില്‍പനയ്ക്ക് വച്ചിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഈ കൂണുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂണ്‍ ഉപയോഗിച്ചവരുണ്ടെങ്കില്‍ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. എത്ര പേരാണ് ഈ കൂണ്‍ കഴിച്ചതെന്ന വിവരം അറിവായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *